'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതിയാണ് കിഫ്ബി എന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ ഇന്നുവരെ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് കിഫ്ബി വേണ്ടെന്ന് തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

60,000 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികളാണ് നിലവിൽ കിഫ്ബി വഴി സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഈ പദ്ധതികൾ നിർത്തിവെക്കാൻ പാടില്ലെന്നും ആ നിർമാണം നിർത്തിവെച്ചാൽ സംസ്ഥാനത്ത് പ്രതിഷേധങ്ങളുണ്ടാകുമെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നത് സ്വാഗതാർഹമായ കാര്യമാണെന്നും എന്നാൽ സർക്കാർ പ്രഖ്യാപിക്കുന്ന സബ്‌സിഡികളുടെയും സൗജന്യങ്ങളുടെയും തുക കെഎസ്ആർടിസിക്ക് കൃത്യമായി കൈമാറാൻ സർക്കാർ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു.

ടിക്കറ്റ് ചാർജ് സർക്കാർ നൽകാതിരുന്നാൽ വണ്ടിയോടിക്കാൻ പ്രതിസന്ധിയുണ്ടാകും. നിലവിലുള്ള പൊതുഗതാഗത സംവിധാനത്തെ തകർക്കുന്ന സമീപനം ഉണ്ടാകരുത്. മികച്ച രീതിയിൽ ലാഭത്തിൽ നടന്നിരുന്ന കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ പോലും ഇത്തരം അശാസ്ത്രീയമായ നയങ്ങൾ കാരണം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് നമ്മൾ കണ്ടതാണെന്നും തോമസ് ഐസക് പറഞ്ഞു.

Latest Stories

'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ

'നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു, സംഗീതലോകത്ത് പ്രശസ്‌തനായ ഒരു വ്യക്‌തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു'; ഇൻഡസ്ട്രിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ജനസംഖ്യാ സ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര: ജനനനിരക്കിലെ ചരിത്രപരമായ ഇടിവും പുതിയ വികസന പ്രതിസന്ധികളും

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ, ഉത്തരവാദി വനംവകുപ്പ്'; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം

"ഓഡിറ്റർമാർ കണ്ടില്ലേ, നിക്ഷേപകർ ചോദിച്ചില്ലേ? ₹15 ലക്ഷം കോടിയുടെ ദുരൂഹത”രാജേഷ് എക്സ്പോർട്സ് കേസിലെ അദൃശ്യ ചോദ്യങ്ങൾ?