സപ്ലൈകോയിലെ താത്കാലിക ജീവനക്കാരോട് കാട്ടുന്നത് കാടത്തരം; പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണം; സിപിഐ ഭരിക്കുന്ന ഭക്ഷ്യ വകുപ്പിനെ കടന്നാക്രമിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സംസ്ഥാന ഭക്ഷ്യ വകുപ്പിനെ കടന്നാക്രമിച്ച് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സപ്ലൈകോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് അച്ചീവ് ചെയ്താല്‍ മാത്രമേ ശമ്പളം നല്‍കൂ എന്ന് പറയുന്നത് ഭക്ഷ്യവകുപ്പിന്റെ കാടത്തമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐയുടെ മന്ത്രി ജിആര്‍ അനില്‍ ഭരിക്കുന്ന ഭക്ഷ്യവകുപ്പിനെതിരെയാണ് പന്ന്യന്‍ രവീന്ദ്രന്‍ തുറന്നടിച്ചത്.

ഇടത് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാന്‍ പണിയെടുത്തവരാണ് എഐടിയുസി. അവരോട് ഇത് കാണിക്കുന്നത് ഇടത് സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണം. ഓണത്തിന് ശേഷം സപ്ലൈകോയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഇത് മര്യാദകേടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സപ്ലൈകോയിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കണമെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. എഐടിയുസി പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഒരിടവേളയ്ക്ക് ശേഷമാണ് പന്ന്യന്‍ രവീന്ദ്രന്റെ ശബ്ദം മുഖ്യധാര രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നത്. അതേ സമയം പന്ന്യന്‍ രവീന്ദ്രന്റെ നിലപാടിനെ കുറിച്ച് സിപിഐ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം