നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ഇന്ന് തുടങ്ങും; ഗവര്‍ണറുടെ നയപ്രഖ്യാപം അല്‍പസമയത്തിനുള്ളില്‍; ബജറ്റ് ഫെബ്രുവരി ഏഴിന്

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും.

ഇന്നു മുതല്‍ മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 20, 21, 22 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു.

ഫെബ്രുവരി 7 വെള്ളിയാഴ്ച 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും നടക്കും. 13ന് 2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍ പരിഗണിക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.

14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവില്‍ വിവിധ സബ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് 4 മുതല്‍ 26 വരെയുള്ള കാലയളവില്‍ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ വിശദമായി ചര്‍ച്ച ചെയ്തു പാസ്സാക്കും.

2024-25 വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2025-26 വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാകേണ്ടതുണ്ടെന്നും ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ച് മാര്‍ച്ച് 28ന് സഭ പിരിയും.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി