കണ്ണിന് വിരുന്നൊരുക്കി മലരിക്കലിലെ ആമ്പൽ കാഴ്ചകൾ

കോട്ടയത്തെ മലരിക്കല്‍ ഗ്രാമത്തിലേക്ക് ഇപ്പോള്‍ സഞ്ചാരിക്കളുടെ ഒഴുക്കാണ്. കാഞ്ഞിരം മലരിക്കല്‍ പാടശേഖരങ്ങളില്‍ വിരിഞ്ഞുകൊണ്ടിരിക്കുന്ന ആമ്പല്‍പൂവുകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 600 ഏക്കര്‍ പാടശേഖരത്തിലാണ് ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്.

ഇനി 15 ദിവസം കൂടി മാത്രമേ കണ്ണിന് വിരുന്നൊരുക്കുന്ന ആമ്പല്‍ കാഴ്ച കാണാന്‍ സാധിക്കുകയുള്ളു. അതിന് ശേഷം ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കും. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മലരിക്കലിലെ ആമ്പല്‍കാഴ്ചകൾ വൈറലാണ്. ഫോട്ടോ ഷൂട്ടിനും,കല്ല്യണത്തോടനുബന്ധിച്ചുള്ള വീഡിയോകളെടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്.

ആമ്പല്‍പൂക്കളുടെ മനോഹാരിത ആസ്വദിക്കുന്നതിന് പുലര്‍ച്ചമുതല്‍ സഞ്ചാരികള്‍ എത്തിതുടങ്ങും. പുലര്‍ക്കാലങ്ങളില്‍ വൈകുന്നേരങ്ങളിലുമാണ് ആമ്പല്‍പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കുവാന്‍ അനുയോജ്യമായ സമയം. പ്രകൃതിയൊരുക്കിയ സുന്ദരമായ കാഴ്ച കാണാനെത്തുന്നവര്‍ കൈനിറയെ ആമ്പല്‍ പൂക്കളുമായാണ് മടങ്ങുന്നത്. ഒക്ടോബര്‍ 21 മുതല്‍ ഏതാനും ദിവസങ്ങളിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത് ആമ്പല്‍ പൂക്കളെ കാണാനാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാഞ്ഞിരം ജെട്ടിയില്‍ നിന്ന് മലരിക്കലിലേക്ക് ഇപ്പോല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെ നിന്ന് ബോട്ടില്‍ പോകാനുള്ള സൗകര്യമാണ് 21 മുതല്‍ ഒരുക്കിയിട്ടുള്ളത്.തിരുവാര്‍പ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് ബോട്ട് സര്‍വീസിലൂടെ അവസരം ഉണ്ടാകും

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു