'ആശമാരുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും'; നിയമസഭയിൽ എംബി രാജേഷ്

സംസ്ഥാനത്ത് സമരം ചെയ്യുന്ന ആശമാരുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണെന്ന് നിയമസഭയിൽ കുറ്റപ്പെടുത്തി മന്ത്രി എംബി രാജേഷ്. ആശമാരോട് സർക്കാരിന് അനുഭാവപൂർവ്വ നിലപാടാണെന്നും മന്ത്രി പറഞ്ഞു. അതേസമയം 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണ്. സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.

സമരം നടക്കുന്നതിനിടെ പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടി നൽകിയെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. ഓണറേറിയം 7000 നൽകുമ്പോൾ 6000 എന്നാണ് മറുപടി നൽകിയത്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകാവുന്നതാണിത്. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നുണ്ട്. ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നുവെന്നും എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും സമരത്തിന് പിന്നിൽ തീർത്തും രാഷ്ട്രീയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ