പേവിഷ പ്രതിരോധ വാക്‌സീന്റെ ഗുണനിലവാരം പരിശോധിക്കും, വൈറസിന് ജനിതക വകഭേദം വന്നതായും സംശയം

വിവാദങ്ങള്‍ക്കൊടുവില്‍ പേ വിഷ പ്രതിരോധ വാക്‌സീന്റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സര്‍ക്കാര്‍. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്‌സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റേയും പ്രതിരോധ വാക്‌സീന്റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്.

കസൌളിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്‌സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക.

ഇന്നലെയാണ് ഇമ്യൂണോ ഗ്ലോബുലിന്റേയും പേ വിഷ പ്രതിരോധ വാക്‌സീന്റെയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പിന് കൈമാറി കഴിഞ്ഞു.

ഇനി ഏതൊക്കെ ബാച്ചിലെ വാക്‌സീനും സിറവുമാണ് പേവിഷ ബാധ ഏറ്റ് മരിച്ചവര്‍ക്ക് നല്‍കിയതെന്ന പട്ടികയെടുത്ത് ആ ബാച്ചിലെ മരുന്നുകള്‍ പരിശോധനക്ക് അയക്കും. മുന്‍ കരുതല്‍ ആയി സെന്‍ട്രല്‍ ഡ്രഗ് ലാബിലെ ഫലം വരും വരെ പരിശോധനക്ക് അയക്കുന്ന ബാച്ച് വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും ഉപയോഗിക്കില്ല

വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ന്യായീകരണം. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രേഖാമൂലം മനുഷ്യാവകാശ കമ്മിഷന് മറുപടി നല്‍കി.

നിര്‍മാതാക്കളുടെ ഗുണനിലവാര പരിശോധന മാത്രം വിശ്വസിച്ച് വാക്‌സീന് ഒരു പ്രശ്‌നവുമില്ലെന്ന് ആവര്‍ത്തിച്ച ആരോഗ്യ വകുപ്പ് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. വാക്‌സീന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. ഇതിന് പിന്നാലെയാണ് ഇന്നലെ അടിയന്തര തീരുമാനം എടുത്ത് ഇമ്യൂണോ ഗ്ലോബുലിനും വാക്‌സീനും കേരളം തന്നെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിലേക്ക് നേരിട്ട് പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചത്

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍

ഇന്ത്യ- ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂർ; കേന്ദ്രത്തിന്റേത് അത്യന്താപേക്ഷിതമായ നടപടി