മോദി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നു; പ്രധാനമന്ത്രി ശ്രമിക്കുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍; ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ മത വര്‍ഗീയ ധ്രുവീകരണം നടത്തുവാന്‍ വേണ്ടി പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുവേദിയില്‍ പ്രസംഗിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്ന വ്യക്തി പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന പ്രസ്താവനകള്‍ പരസ്യമായി പ്രധാനമന്ത്രി തന്നെ നടത്തുകയാണ്.

വിലക്കയറ്റം, ദാരിദ്ര്യം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തന്റെ ഭരണം പരിപൂര്‍ണ്ണ പരാജയമാണെന്ന് ജനം തിരിച്ചറിയാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രധാനമന്ത്രി നടത്തുന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നരേന്ദ്ര മോദിയുടെയും ബിജെപി – ആര്‍എസ്എസിന്റെയും ശ്രമം. പൗരത്വ നിയമ ഭേദഗതി അതിലേക്കുള്ള ചവിട്ടുപടിയാണ്.

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഈ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവര്‍ത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക