'പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു, പരാതി ഉയർന്നിട്ടില്ല'; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ കെഎം ഷാജി

മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചുവെന്നും അതിനാലാണ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. പണം വിതരണം ചെയ്തുവെന്ന് പറയുന്ന ഓഫീസ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസായി പ്രവർത്തിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തത് കെ പ്രേംകുമാർ എംഎൽഎയാണ് നിയമസഭയിൽ ഉന്നയിച്ചത്. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് പറഞ്ഞ കെ പ്രേംകുമാർ ഇതെല്ലാം ക്രമവിരുദ്ധമായ നടപടിയാണെന്നും പറഞ്ഞു. സ്പീക്കറുടെ ശ്രദ്ധ ക്ഷണിക്കൽ ആയിട്ടാണ് വിഷയം അവതരിപ്പിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. എന്നാൽ അഴിമതി ആരോപണം ശ്രദ്ധ ക്ഷണിക്കലായല്ല അവതരിപ്പിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു.

അതേസമയം ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി മറുപടി പറഞ്ഞു. പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു. അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത്. പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി.മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി. ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയെടുക്കുമെന്ന് മന്ത്രി കെഎം ഷാജി വ്യക്തമാക്കി.

Latest Stories

വ്യാപാര കരാർ ചർച്ചകൾക്കിടെ ഉയർന്ന പുതിയ ആരോപണം ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധങ്ങളിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്നു; ഇന്ത്യയ്ക്ക് വീണ്ടും അമേരിക്കയുടെ ഇരുട്ടടി, 12.5% അധിക നികുതി ഭീഷണിയുമായി വാഷിംഗ്ടൺ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരാജയം അംഗീകരിച്ചാണ് പോകുന്നത്, എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; കൂടുതൽ കരുത്തോടെ തിരിച്ചു വരും : പിണറായി വിജയൻ

കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്; ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയെന്ന് ഇറാൻ

'കേരളത്തിന്‍റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം'; സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'വാഹനത്തിനുള്ളിൽ പല നിറത്തിലുള്ള ലൈറ്റുകൾ, ഇഷ്ടമുള്ള ചിത്രങ്ങൾ...കാറോ ബൈക്കോ ഇഷ്‌ടമുള്ള നിറത്തിലേക്ക് മാറ്റാം'; പതിനെട്ട് തരം മോഡിഫിക്കേഷനുകളുമായി ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്

മൂത്രക്കല്ല് ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ 46കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുള്ള ധവളപത്രം പുറത്തിറക്കി സർക്കാർ; വിയോജിപ്പറിയിച്ച് പ്രതിപക്ഷം

'ഗൺമാൻമാരുടെ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം