ജനങ്ങളും സര്‍ക്കാരും എല്ലാ കരുത്തും ഉപയോഗിച്ച് കോവിഡ് പ്രതിസന്ധി അതിജീവിക്കും: മുഖ്യമന്ത്രി

കഴിഞ്ഞ കുറേ നാളുകളായി ഒറ്റ അക്കത്തിലായിരുന്നു പുതിയ കോവിഡ് കേസുകളുടെ എണ്ണം. ഇന്നലെയാണ് അത് പത്ത് ആയി മാറിയത്. ഇന്ന് വീണ്ടും വർദ്ധിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നാം നേരിടുന്ന വിപത്തിന്‍റെ സൂചനയാണിത്. എന്നാല്‍, ഈ പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം നമുക്കുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് 26 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് നെഗറ്റീവാണ്. കാസര്‍ഗോഡ് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്നുവീതം, കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഓരോരുത്തര്‍ എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നു വന്നവര്‍. ചെന്നൈ 2, മുംബൈ 4, ബംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെ കണക്ക്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇടുക്കിയിലെ ഒരാള്‍ക്ക് സെന്‍റിനല്‍ സര്‍വൈലന്‍സ് (ബേക്കറി ഉടമ) പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കാസര്‍ഗോഡ് ഏഴുപേര്‍ക്കും വയനാട്ടില്‍ മൂന്നുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും (കാസര്‍ഗോഡ്) ഒരു പൊലീസുകാര(വയനാട്)നുമുണ്ട്.

ഇതുവരെ 560 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 39,619 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ 3, കാസര്‍കോട് 3, വയനാട് 7, കോട്ടയം, തൃശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുള്ളത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ