കേന്ദ്രം പുനഃസംഘടിപ്പിച്ച റബ്ബര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ ഒരു വര്‍ഷം മുമ്പ് മരിച്ച ആര്‍.എസ്.എസുകാരന്റെ പേര്

കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച റബ്ബര്‍ബോര്‍ഡ് അംഗങ്ങളുടെ പട്ടിക പുറത്ത്. ഇതില്‍ ഒരു വര്‍ഷം മുമ്പ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശി മലയമ്മലിലെ പൂലോട്ട് പി. ശങ്കരനുണ്ണിയുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2022 ജൂണ്‍ 30-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയിലാണ് മരിച്ചുപോയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെട്ടതായി ആരോപമമുള്ളത്. പാര്‍ട്ടി നേതൃത്വം നല്‍കിയ പട്ടിക അനുസരിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. എങ്കിലും മരിച്ച വ്യക്തി എങ്ങനെയാണ് ബോര്‍ഡില്‍ ഇടംപിടിച്ചതെന്ന് അറിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

2021 ഓഗസ്റ്റിലാണ് ശങ്കരനുണ്ണി മരിച്ചത്. റബര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ശങ്കരനുണ്ണി. ബോര്‍ഡില്‍ മൂന്ന് പേര്‍ക്കാണ് മൂന്ന് പേരുടേതാണ് രാഷ്ട്രീയ നിയമനം നല്‍കിയിരിക്കുന്നത്. കന്യാകുമാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക മോര്‍ച്ച നേതാവും മലയാളിയുമായ ജി.അനില്‍ കുമാര്‍, കോട്ടയത്തെ ബിജെപി നേതാവ് എന്‍. ഹരി എന്നിവരാണ് പട്ടികയിലെ മറ്റ് രാഷ്ട്രീയ നിയമനങ്ങള്‍.

മരിച്ചുപോയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് പട്ടികയില്‍ വന്നത് പുനഃസംഘടന നീണ്ടുപോയതിനാലുണ്ടായ പിഴവാകാമെന്നും നേതൃത്വം കരുതുന്നു.

Latest Stories

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

ബിഹാറിലെ കോണ്‍ഗ്രസിന്റെ 'പാഡ്മാന്‍' നമ്പറേല്‍ക്കുമോ?; സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

‘സ്കൂൾ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയിൽ ഇല്ല, തീരുമാനം കോടതി നിർദ്ദേശപ്രകാരം എടുത്തത്’; മന്ത്രി വി ശിവൻകുട്ടി

ഏഷ്യാ കപ്പിന് മുന്നോടിയായി തന്ത്രപരമായ നീക്കത്തിന് ശ്രമിച്ച് പാകിസ്ഥാൻ, അപമാനിച്ച് വിട്ട് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്

തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, സുനാമി പ്രവചനത്തിൽ തകർന്ന് ടൂറിസം മേഖല

'മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ'; വി എൻ വാസവൻ