മഞ്ചേശ്വരത്ത് കോൺഗ്രസ്​ വോട്ട്​ ബി.ജെ.പിയിലേക്ക് ചോർന്നതായി മുസ്ലിം ലീഗിന്​ സംശയം

മ​ഞ്ചേ​ശ്വ​ര​ത്ത് കോ​ൺ​ഗ്ര​സ്​ വോട്ട് ബി.ജെ.പിക്ക് പോയതായി മുസ്ലീം ലീഗിന്​ സം​ശ​യം. യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ ബി.​ജെ.​പി​യി​ലേ​ക്ക് മാ​റി കു​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തിന്റെ അ​റി​വോ​ടെ​ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ബി.​ജെ.​പി​ക്ക്​ വോ​ട്ടു​ചെ​യ്​​തു എ​ന്നാ​ണ്​ സംശയിക്കുന്നത്.

കോ​ൺ​ഗ്ര​സി​ന് പൊ​തു​വേ സ്വാ​ധീ​ന​മു​ള്ള വോ​ർ​ക്കാ​ടി, മീ​ഞ്ച, പൈ​വ​ളി​ഗെ, പു​ത്തി​ഗെ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് മ​റി​ച്ച​തെ​ന്നാ​ണ് വിലയിരുത്തൽ. മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള​തും, ഭ​ര​ണം ന​ട​ത്തു​ന്ന​തു​മാ​യ എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ൽ പ​ക്ഷെ, യു.​ഡി.​എ​ഫി​നു​ത​ന്നെ വോ​ട്ട് ന​ൽ​കി​യ​താ​യും ലീ​ഗ് നേ​തൃ​ത്വം കരുതുന്നു.

ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15 വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ട​തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ ന​ഷ്​​ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തി​നും വോ​ർ​ക്കാ​ടി, പൈ​വ​ളി​ഗെ എ​ന്നി​വി​ട​ങ്ങ​ളി​ൽ സീ​റ്റ് ന​ഷ്​​ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തി​നും പി​ന്നി​ൽ ഇ​ത്ത​വ​ണ​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ