എം.പി ഓഫീസ് ആക്രമണം കലാലയങ്ങളെ കൈയൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം; മുന്നണിക്ക് നാണക്കേടെന്ന് പ്രകാശ് ബാബു

വയനാട്ടില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിപ്പോള്‍ സംഭവിച്ചത്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം മുന്നണിക്ക് തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ അത് ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപി ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കളെ എകെജി സെന്ററിലേക്ക് സിപിഎം വിളിച്ചുവരുത്തിയിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് സിപിഎം വിളിച്ചു വരുത്തിയത്.

സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉടന്‍ അച്ചടക്കനടപടി ഉണ്ടാകില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വം നേരിട്ടെത്തി വയനാട് ജില്ലാ കമ്മിറ്റി യോഗം വിളിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. കേസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തു. അറസ്റ്റിലായ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്ക് കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കേസില്‍ ആറ് പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. 19 പേരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

Latest Stories

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്

നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു, രണ്ട് ഭീകരർ പിടിയിൽ; ഭീകരർക്ക് ഐഎസ് ബന്ധം

ASIA CUP 2025: പാകിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താന്‍ ഇന്ത്യ, ഏഷ്യാ കപ്പില്‍ നിന്നും പിന്മാറിയേക്കും, നിര്‍ണായക നീക്കത്തിന് ബിസിസിഐ

'തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല; എംപി ആക്കിയത് കോൺഗ്രസ്, സാമാന്യ മര്യാദ കാണിക്കണം'; വിമർശിച്ച് പി ജെ കുര്യൻ

IPL 2025: അവനാണ് ഞങ്ങളുടെ തുറുപ്പുചീട്ട്, ആ സൂപ്പര്‍താരം ഫോമിലായാല്‍ പിന്നെ ഗുജറാത്തിനെ പിടിച്ചാല്‍ കിട്ടില്ല, എന്തൊരു ബാറ്റിങാണ് അദ്ദേഹമെന്ന്‌ ശുഭ്മാന്‍ ഗില്‍

'പരാതി വാങ്ങി മേശപ്പുറത്തിട്ടു, ഇവിടെ പരാതിപെട്ടിട്ട് കാര്യമില്ലെന്ന് പി ശശി പറഞ്ഞു'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരത നേരിട്ട ദളിത് യുവതി ബിന്ദു

IPL 2025: ഐപിഎല്‍ കിരീടം ഞങ്ങള്‍ക്ക് തന്നെ, അവന്‍ ക്യാപ്റ്റനായുളളപ്പോള്‍ എന്ത് പേടിക്കാനാണ്, ഏത് ടീം വന്നാലും തോല്‍പ്പിച്ചുവിടും, ആവേശത്തോടെ ആരാധകര്‍