ചൈനീസ് മോതിരങ്ങള്‍ മുറിച്ചു മാറ്റല്‍ പ്രധാന ജോലി; പ്രത്യേക മെഷീന്‍ വാങ്ങി ഫയര്‍ഫോഴ്‌സ്

കുഞ്ഞി വിരലുകളില്‍ കുടുങ്ങുന്ന ചൈനീസ് മോതിരങ്ങള്‍ ഊരിമാറ്റുന്നത് ദിനചര്യയുടെ ഭാഗമായി മാറിയതിനെ തുടര്‍ന്ന് ഇതിനായി പ്രത്യേക മെഷിന്‍ വാങ്ങി രാമനാട്ടുകര മീഞ്ചന്തയിലെ ഫയര്‍ഫോഴ്‌സ്. ഊരാന്‍ കഴിയാത്തവിധം മോതിരം കുരുങ്ങിയനിലയില്‍ രണ്ടുകുട്ടികളെ കഴിഞ്ഞ ദിവസം മീഞ്ചന്തയിലെ ഫയര്‍‌സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

വാഴൂര്‍ സ്വദേശി സുധയുടെ മകന്‍ ഹിവാനി, കൊണ്ടോട്ടി മേലങ്ങാടി മുസ്തഫയുടെ മകന്‍ മുഹമ്മദ് സന്‍ഫാന്‍ എന്നിവരുടെ വിരലില്‍ കുടുങ്ങിയ മോതിരങ്ങളാണ് മീഞ്ചന്ത ഫയര്‍സ്‌റ്റേഷനിലെ അംഗങ്ങള്‍ മുറിച്ച് മാറ്റിയത്. മോതിരങ്ങള്‍ കുടുങ്ങുന്നത് പതിവായതിനെ തുടര്‍ന്ന് രക്ഷിതാക്കളും കുട്ടികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് മോതിരങ്ങള്‍ എല്ലാവരും വാങ്ങി വിരലില്‍ അണിയും. ഇത് ഊരിമാറ്റാന്‍ ശ്രമിക്കുമ്പോഴാണ് പണികിട്ടുന്നത്. വെളിച്ചെണ്ണയും സോപ്പും ഉപയോഗിച്ച് മോതിരം ഊരാനാണ് ആദ്യം എല്ലാവരും ശ്രമിക്കുന്നത്. പിന്നീട് തട്ടാന്‍മാരെയും ചിലപ്പോള്‍ ആശുപത്രിയിലും സമീപിക്കും. എന്നാല്‍ അപ്പോഴേക്കും വിരലുകള്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ടാകും.

ഇത്തരം സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടും. ചൈനീസ് മോതിരങ്ങള്‍ കുടുങ്ങന്ന കേസുകള്‍ വ്യാപകമായതോടെ മീഞ്ചന്ത സ്റ്റേഷനില്‍ മോതിരം മുറിച്ചുമാറ്റാന്‍ പാകത്തിനുള്ള മെഷീന്‍തന്നെ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. അപകട സാധ്യതയുള്ള ഇത്തരം മോതിരങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കരുതെന്നും ഉദ്യോഗസ്ഥര്‍ ര്ക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ