'കലയുടെ മഹാപൂരത്തിന് തൃശ്ശൂരിൽ തിരിതെളിഞ്ഞു'; 64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു.

ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്.

ക്രിസ്മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'സ്ത്രീ വിഷയങ്ങളിലെ രാഷ്ട്രീയ–സാംസ്കാരിക പക്ഷപാതിത്വം'; മിനി മോഹൻ

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ ഇവരാണെന്റെ ഹീറോസ് എന്ന് അജു വർഗീസ്; അത് അങ്ങനെയായിരുന്നില്ലല്ലോ പറഞ്ഞിരുന്നതെന്ന് ഉണ്ണി മുകുന്ദൻ; പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ!

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

'പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ

'അത് നടന്നിരുന്നെങ്കിൽ നടന്മാർ ജനങ്ങൾക്ക് വേണ്ടി ചെയ്തുവെന്ന് ചോദിക്കുമ്പോൾ ചൂണ്ടികാണിക്കാൻ ഒരു ഇത് ഉണ്ടായേനെ, നിരാശയുണ്ട്'; ധർമജൻ ബോൾഗാട്ടി

യഷിന്റെ 'ടോക്സിക്' ടീസർ വിവാദം; ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നടി

'പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്, ഞങ്ങളെയോർത്ത് ആരും കരയേണ്ട...എൽഡിഎഫിൽ ഉറച്ച് നിൽക്കും'; മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി ജോസ് കെ മാണി

നമ്മളൊക്കെ എത്ര ചെറിയവരാണല്ലേ? എന്ന് ശ്രീനി ചോദിച്ചു, ആ കത്ത് വായിച്ച് ഏങ്ങിയേങ്ങി കരഞ്ഞു; ഓർമക്കുറിപ്പ് പങ്കുവച്ച് സത്യൻ അന്തിക്കാട്

'ഹോട്ടലിൽ എത്തിയത് യുവതിയുമായി സംസാരിക്കാനെന്ന് രാഹുലിന്റെ മൊഴി, പീഡന പരാതിയിൽ മറുപടിയില്ല'; ലാപ്ടോപ്പ് കണ്ടെത്താൻ പാലക്കാടും വടകരയിലും കൂടുതൽ പരിശോധന

'എന്റെ അച്ഛനമ്മമാർക്കൊപ്പം കാണാൻ പറ്റാത്ത ഒരു സീനുകളും ചെയ്യില്ല'; ടീസർ വിവാദത്തിനിടെ വൈറലായി പഴയ ഇന്റർവ്യൂ; യഷിനെ ട്രോളി ആരാധകർ!