ന്യൂനമര്‍ദത്തിന് ശക്തി കുറഞ്ഞു, സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദത്തിന് ശക്തി കുറഞ്ഞതാണ് മഴ കുറയാൻ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനിടെ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതുമാണ് മഴ കുറയാനുള്ള കാരണമായി പറയുന്നത്.

കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Latest Stories

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ

IND vs ENG: 'മത്സരത്തിനിടെ മൈതാനത്ത് മസാജ് ചെയ്യാൻ കിടന്നവനാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്...'; ഗില്ലിനെ വിമർശിച്ച് ഇം​ഗ്ലണ്ട് കോച്ച് സൗത്തി

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

'എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്'; ടീം ഇന്ത്യയുമായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്തി സൂപ്പർ താരം

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

'എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു, യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം'; പിജെ കുര്യൻ