എല്‍.ഡി.എഫ് തോറ്റിട്ടില്ല; കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ വോട്ട് കൂടിയത് വലിയ കാര്യം: കെ.വി തോമസ്

തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ എല്‍ഡിഎഫിന് വോട്ട് കൂടിയത് വലിയ കാര്യമാണ്. തിരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അവസരവാദിയാണെന്ന പ്രതീതിയുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് കെ വി തോമസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോടും അദ്ദേഹം പ്രതികരിച്ചു. വ്യക്തിക്ക് വോട്ട് കിട്ടില്ലല്ലോ എന്നായിരുന്നു കെ വി തോമസിന്റെ മറുപടി.

സില്‍വര്‍ലൈന്‍ നാടിന് ആവശ്യമാണ്. തന്റെ നിലപാടില്‍ മാറ്റമില്ല. താന്‍ ഇപ്പോഴും നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോണ്‍ഗ്രസ്സുകാരനാണ്. എല്‍ഡിഎഫിന്റെ ഭാഗമല്ലെന്നും ഒപ്പം നില്‍ക്കാന്‍ സ്ഥാനങ്ങള്‍ ആവശ്യമില്ലെന്നും കെ വി തോമസ് പറഞ്ഞു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്ക് എതിരെ നടക്കുന്നത്. ഓരോരുത്തരും അവരുടെ നിലവാരം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടു്പപില്‍ ഉമ തോമസ് വിജയിച്ചതിനെ തുടര്‍ന്ന് ഇന്നലെ അണികള്‍ കെ വി തോമസിന് എതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീടിന് മുന്നിലും ആളുകള്‍ ഒത്തുകൂടിയിരുന്നു. നഗരങ്ങളില്‍ തിരുത മത്സ്യം സൗജന്യമായി വില്‍പ്പന നടത്തിയും പടക്കം പൊട്ടിച്ചും കെ വി തോമസിനെ പരിഹസിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു