'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അനൂകൂലിച്ച് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ് നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തിയ എം വി ഗോവിന്ദൻ രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്നും പറഞ്ഞു.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി ആസൂത്രിതമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ പറഞ്ഞത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന് പറഞ്ഞ സണ്ണി ജോസഫ് പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. രാഹുലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. അതേസമയം നേരത്തെ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷന്റെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം