സമരം കടുപ്പിച്ച് കെ.ജി.എം.ഒ.എ, ജനുവരിയില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്, കൂട്ട അവധിയില്‍ പ്രവേശിക്കും

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരായ സമരം ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ജനുവരി ഒന്ന് മുതല്‍ സമരം കടുപ്പിക്കും. നിസ്സഹകരണ സമരവുമായി മുന്നോട്ട് പോകുമെന്ന് കെജിഎംഒഎ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിര്‍വഹണം, കായകല്പം, എന്‍ക്യുഎഎസ് പ്രവര്‍ത്തനം എന്നിവയില്‍ നിന്നടക്കം ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനുവരി 18 ന് കൂട്ട അവധിയില്‍ പോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

നിലവിലെ സമരപരിപാടികള്‍ക്കൊപ്പം ജനുവരി നാലിന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം നടത്തുക. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പങ്കെടുക്കാന്‍ പറ്റുന്ന പരമാവധി ആളുകളെ ഉള്‍പ്പെടുത്തും. ഇതിന് പുറമേയാണ് ജനുവരി 18 ന് അവധിയില്‍ പ്രവേശിക്കാനുള്ള തീരുമാനം. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍ ലേബര്‍ റൂം എന്നിവ ഒഴികെയുള്ള സേവനങ്ങളില്‍ നിന്ന് വിട്ട് നിന്നായിരിക്കും പ്രതിഷേധം.

ശമ്പള പരിഷ്‌കരണം നടത്തി ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സമരം മാറ്റിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഉറപ്പ് പാലിക്കാതായതോടെയാണ് ഡിസംബര്‍ എട്ട് മുതല്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരം ആരംഭിച്ചത്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല.

അതേസമയം കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന അനിശ്ചിത കാല നില്‍പ് സമരം ഇന്ന് 14ാം ദിവസത്തിലെത്തി. ഇന്ന് കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി