പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ ചേവായൂര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. സ്റ്റേഷനില്‍ നിന്ന ഇറങ്ങി ഓടിയ ഫെബിന്‍ ലോ കോളജിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.

Latest Stories

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴ, പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ്

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം