'പറഞ്ഞ് മടുത്തു, ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടേ?' കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാനകള്‍ ശുചീകരിക്കുന്നതില്‍ പറഞ്ഞ് മടുത്തുവെന്നും അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അതേസമയം കാനകളുടെ ശുചീകരണത്തിന് ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടെയെന്നും കോടതി ചോദിച്ചു. കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു.

കാനകളുടെ ശുചീകരണം വൈകുന്നതിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വർഷത്തെ കാന ശുചീകരണം ഒരു പരിധി വരെ സംതൃപ്തിയുണ്ടാക്കിയെന്നും അതേ അവസ്ഥ ഇത്തവണയും പ്രതീക്ഷിച്ചുവെന്നും കോടതി പറഞ്ഞു. പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണം. കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ച് നടപടി കൈക്കൊള്ളണം. അധികൃതർ ഇക്കാര്യത്തിൽ ഹൈപവർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.

അതേസമയം, ഇടപ്പള്ളി തോടിന്‍റെ ശുചീകരണം കോർപ്പറേഷന്‍റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ ദുർബലമെന്നും ശുചീകരണത്തിനായി മൺസൂൺ കലണ്ടർ നിർബന്ധമെന്നും അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചു. അതിനിടെ ജനങ്ങൾ കാനകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണെന്നും ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കൊച്ചി കോർപ്പറേഷൻ അറിയിച്ചു.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ