'സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും'; മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതിയെന്നും പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോസ് ഏ‍ഞ്ചൽസിലുള്ളയാൾ ഈ മാസം പെൻഷൻ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോ​ഗസ്ഥൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മകൻ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെൻഷൻ അയോഗ്യത പറയുന്നതിൽ അർത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. അർഹരായവർക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും. മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അർഹരായ ആളുകൾ പുറത്ത് നിൽക്കുന്നു. അനർഹരായവർ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ല, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ; അൻസിബ ഹസൻ

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടി'; പ്രതിപക്ഷ നേതാവിന്റെ ആരോപണം ചട്ടവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യം

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്, സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ അവസരം ഒരുക്കൽ'; നിയമസഭയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം

‘ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി, പ്രതീക്ഷിച്ച മഴ കിട്ടിയില്ല'; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്തെന്ന് മന്ത്രി സണ്ണി ജോസഫ്

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടം; മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും, ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ; രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ രാജി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ്; എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത

അമ്മയിലെ പൊട്ടിത്തെറിയിൽ കൂടുതൽ വെളിപ്പെടുത്തലിന് താരങ്ങൾ; 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; മൂന്ന് മരണം , രക്ഷാപ്രവർത്തനം തുടരുന്നു