സംസ്ഥാനത്തെ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല, സര്‍ക്കാര്‍ കുറച്ചതാണ്: കെ.എന്‍ ബാലഗോപാല്‍

കേരളത്തിലെ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ല, സര്‍ക്കാര്‍ കുറച്ചത് തന്നെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായിട്ടല്ല കേരളം നികുതി കുറച്ചിരിക്കുന്നത്. കേന്ദ്രം 3 രൂപയില്‍ നിന്ന് 30 രൂപ വരെയാണ് കൂട്ടിയത്. അതില്‍ നിന്ന് 8 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. അത് വലിയ ഇളവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നികുതി കൂട്ടിയിട്ടില്ല. അതിനാല്‍ കേന്ദ്രം കുറക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തില്‍ നികുതി കൂട്ടിയത്. 18 തവണ കൂട്ടയിട്ട് രണ്ടോ മൂന്നോ തവണയാണ് കുറച്ചത്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം നാലായിരം കോടി രൂപ നല്‍കി.രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കു പോലും പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ മാത്രമാണ് വിമര്‍ശിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്