സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഘടകകക്ഷി മന്ത്രിമാരും പങ്കെടുത്തു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കേക്കിന്റെ മധുരം പങ്കുവച്ചു. കേരളം വളര്‍ച്ചയുടെ പടവുകളിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ലക്ഷ്യം നവകേരളം പടുത്തുയര്‍ത്തുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്‌കാരമാണിതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. കേരള വികസനത്തിനായി സമഗ്ര കര്‍മ പദ്ധതി അടങ്ങിയ പ്രകടനപത്രികയുമായാണ് മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലുണ്ടായ സമാനതകളില്ലാത്ത വികസനത്തെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. നാല് ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കിയത്, ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി, അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി