'പുതുതലമുറ മുഴുവൻ രാഹുൽ ഗാന്ധിക്കൊപ്പം, ഇൻസ്റ്റഗ്രാം ഒന്ന് തുറന്നാൽ മതി'; 'വോട്ട് ചോരി'യുമായി ബന്ധപ്പെട്ട തെളിവുകളെ പ്രതിരോധിക്കാൻ ബിജെപി വല്ലാതെ കഷ്ടപ്പെടുന്നുവെന്ന് സന്ദീപ് വാര്യർ

വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പുറത്ത് വിട്ട തെളിവുകളെ പ്രതിരോധിക്കാൻ ബിജെപി വല്ലാതെ കഷ്ടപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബി ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് വരെ പറയേണ്ടിവന്നുവെന്ന് പറഞ്ഞ സന്ദീപ് വാര്യർ ബ്രസീലിയൻ മോഡലേ ഇല്ല എന്നായിരുന്നു ബിജെപി വക്താക്കളുടെ ന്യായീകരണമെന്നും പരിഹസിച്ചു.

ബ്രസീൽ മോഡൽ സ്വന്തം ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് വരെ ബിജെപിക്ക് പറയേണ്ടിവന്നു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മോദി ദൈവത്തിൻറെ അവതാരമാണെന്നും അവതാരം എപ്പോഴും ജയിച്ചുകൊണ്ടിരിക്കുമെന്നും ജനാധിപത്യം ഇല്ലെങ്കിലും മോദി ഭരിച്ചാൽ മതി എന്നും വിശ്വസിക്കുന്ന മധ്യവയസ്സിന് മുകളിലുള്ള ഫേസ്ബുക്ക് വസന്തങ്ങളായ ബിജെപിക്കാർക്ക് മാത്രമേ അത് ബോധ്യപ്പെടാതെയുള്ളൂ എന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേസമയം പുതുതലമുറ മുഴുവൻ രാഹുൽഗാന്ധിക്കൊപ്പമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം ഒന്ന് തുറന്നാൽ മതി. അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക പേജ് ബിജെപിയുടെ ഔദ്യോഗിക പേജിനെ മറികടന്നിരിക്കുന്നു. ഏറെ വൈകാതെ ജനാധിപത്യ മാർഗ്ഗത്തിലൂടെ മതേതര ഇന്ത്യയെ നാം തിരിച്ചുപിടിക്കും. ഏറെക്കാലം ഇനി ബിജെപിക്ക് മുന്നോട്ടു പോകാനാവില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

അങ്ങനെയൊരു ബ്രസീലിയൻ മോഡലേ ഇല്ല എന്നായിരുന്നു ഇന്നലെ ബിജെപി വക്താക്കളുടെ ന്യായീകരണം. ബ്രസീൽ മോഡൽ സ്വന്തം ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. അവർ പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
രാഹുൽ ഗാന്ധി പുറത്ത് വിട്ട തെളിവുകളെ പ്രതിരോധിക്കാൻ ബിജെപി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് വരെ ബിജെപിക്ക് പറയേണ്ടിവന്നു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മോദി ദൈവത്തിൻറെ അവതാരമാണെന്നും അവതാരം എപ്പോഴും ജയിച്ചുകൊണ്ടിരിക്കുമെന്നും ജനാധിപത്യം ഇല്ലെങ്കിലും മോദി ഭരിച്ചാൽ മതി എന്നും വിശ്വസിക്കുന്ന മധ്യവയസ്സിന് മുകളിലുള്ള ഫേസ്ബുക്ക് വസന്തങ്ങളായ ബിജെപിക്കാർക്ക് മാത്രമേ അത് ബോധ്യപ്പെടാതെയുള്ളൂ.
പുതുതലമുറ മുഴുവൻ രാഹുൽഗാന്ധിക്കൊപ്പമാണ്. ഇൻസ്റ്റഗ്രാം ഒന്ന് തുറന്നാൽ മതി. അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക പേജ് ബിജെപിയുടെ ഔദ്യോഗിക പേജിനെ മറികടന്നിരിക്കുന്നു.
ഏറെ വൈകാതെ ജനാധിപത്യ മാർഗ്ഗത്തിലൂടെ മതേതര ഇന്ത്യയെ നാം തിരിച്ചുപിടിക്കും. ഏറെക്കാലം ഇനി ബിജെപിക്ക് മുന്നോട്ടു പോകാനാവില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി