ഇടമലയാര്‍ ഡാം തുറക്കേണ്ടി വരില്ലെന്ന് ജില്ലാ ഭരണകൂടം

ഇടമലയാര്‍ ഡാം തുറക്കേണ്ടി വരില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കെഎസ്ഇബി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 162.5 മീറ്റര്‍ എത്തിയാല്‍ മാത്രമേ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കു. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ മാറി നില്‍ക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാല്‍ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോള്‍ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. ഡാമിന്റെ പരമാവധി നിരപ്പ് 171 മീറ്റര്‍ ആണ്.

ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ടിലേക്കാണ്. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ താഴ്ന്ന നിലയിലാണെന്നും കലക്ടര്‍ വ്യക്തമാക്കി.ഇടുക്കി അണക്കെട്ടില്‍ നിന്നും നാളെ രാവിലെ 10 മണി മുതല്‍ 50 ക്യുമെക്‌സ് നിരക്കില്‍ പെരിയാറിലേക്ക് ജലമൊഴുക്കും.

പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം ഇതുമൂലം ഉണ്ടാകാനിടയില്ല. തീര നിവാസികള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഇടുക്കി ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. പെരിയാര്‍ തീരത്ത് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Latest Stories

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു