ആത്മഹത്യാശ്രമം നാടകമെന്ന് ക്രൈംബ്രാഞ്ച്, ആശുപത്രിയില്‍ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് എസ്.പി

ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യശ്രമം നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ഇവരെ ആശുപത്രിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി അറിയിച്ചു.

അതേസമയം, പൊലീസ് സ്റ്റേഷനില്‍ വെച്ച് ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചതായി എസ് പി ഡി ശില്‍പ. ശുചിമുറിയില്‍ കൊണ്ടുപോകുന്നതിനാലാണ് വീഴ്ച്ചയുണ്ടായത്. മുന്‍കൂട്ടി തയ്യാറാക്കിയ ശുചിമുറിയിലല്ല കൊണ്ടു പോയത്. ഇനി മുന്‍ കരുതല്‍ നടപടികള്‍ വര്‍ധിപ്പിക്കുന്ന നടപടികളെടുക്കുമെന്നും ഡി ശില്‍പ പറഞ്ഞു.

ഗ്രീഷ്മയെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ലൈസോള്‍ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കുടിച്ച ലൈസോളിന്റെ അളവ്, നേര്‍പ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദര്‍ പറയുന്നു.

ദേഹാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. മൊഴിപ്രകാരം കൂടുതല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് പൊലീസ്. അതേസമയം, ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി കലര്‍ത്തിയാണ് ഷാരോണെ കൊന്നതെന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലില്‍ ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തി. ഫോണിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ കോപ്പര്‍ സള്‍ഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു.

ഇത് മുന്‍നിര്‍ത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ