'ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിന്'; ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്നും ​ഗവർണർ ചോദിച്ചു. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവർണർ വിമർശിച്ചു.

ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ വിമർശനം. ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗവർണർ പറയുന്നു. ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്നും ഗവർണർ ചോദിക്കുന്നു. അതേസമയം വിഷയം ഭരണഘടന ബെഞ്ചിന് വിടണമായിരുന്നുവെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

അതേസമയം കോടതികൾ ഭരണഘടനാ ഭേദഗതി ചെയ്താൽ നിയമനിർമ്മാണ സഭ പിന്നെ എന്തിനാണെന്നും ഗവർണർ ചോദിച്ചു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിക്കുന്നത് തനിക്ക് മനസ്സിലാകുമെന്നും പക്ഷേ അത് പാർലമെന്റ് തീരുമാനിക്കണമെന്ന് ഗവർണർ പറഞ്ഞു. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നു. ഇതിന് ചില കാരണങ്ങളുണ്ടാകണം. സുപ്രീംകോടതി ജഡ്ജിമാർക്ക് ചില കാരണങ്ങളുണ്ടെങ്കിൽ, ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം എന്നും അത് അംഗീകരിക്കണമെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

Latest Stories

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് ക്രൂരത; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, അന്വേഷണത്തിന് ഉത്തരവിട്ടു

സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി; വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്.. പണ്ട് കാലത്ത് അത് പൂജകളോടെ ചെയ്യുന്ന ചടങ്ങ് ആയിരുന്നു: അമല പോള്‍

ആരുടെ വികസനം? ആര്‍ക്കുവേണ്ടിയുള്ള വികസനം?; കുമരപ്പയും നെഹ്രുവും രാജപാതയും

ഇഡി കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറി; ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിട്ടുണ്ടോ; കടന്നാക്രമിച്ച് സിപിഎം

ശശി തരൂര്‍ ബിജെപിയിലേക്കോ? പാര്‍ട്ടി നല്‍കിയ സ്ഥാനങ്ങള്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; പ്രധാനമന്ത്രി തരൂരുമായി ചര്‍ച്ച നടത്തിയതായി അഭ്യൂഹങ്ങള്‍

'ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ട്, ഏതുതരത്തിലുള്ള ക്ഷമാപണമാണ് വിജയ് ഷാ നടത്തിയത്'; സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രിയെ കുടഞ്ഞ് സുപ്രീംകോടതി

IPL 2025: ടെസ്റ്റല്ല ടി20യില്‍ കളിക്കേണ്ടതെന്ന് അവനോട് ആരെങ്കിലും പറഞ്ഞുകൊടുക്ക്, എന്ത് പതുക്കെയാണ് ആ താരം കളിക്കുന്നത്‌, വിമര്‍ശനവുമായി മുന്‍ താരം

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

IPL 2025: ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, ഈ വര്‍ഷവും കപ്പ് കിട്ടാന്‍ ചാന്‍സില്ല, ഇതൊരുമാതിരി ചെയ്തായി പോയി, ആരാധകര്‍ സങ്കടത്തില്‍