മാധ്യമങ്ങളുടെ നിഷ്പക്ഷത പലപ്പോഴും കാപട്യം; കുത്തകകള്‍ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുന്നു; പുതിയ മാധ്യമ സാക്ഷരതാ യജ്ഞം ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി

കുത്തകകള്‍ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോള്‍ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയര്‍ന്നുവരേണ്ടതുണ്ട്. വിദേശ, ദേശീയ കുത്തകകള്‍ പ്രാദേശിക ഭാഷയില്‍പ്പോലും പിടിമുറുക്കുന്നു. കോടികള്‍ വിതച്ച് കോടികള്‍ കൊയ്യാന്‍ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവര്‍ മലീമസമാക്കുകയാണ്. മാധ്യമങ്ങളുടെ അധാര്‍മിക ആക്രമണത്തിന് പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷവും വിധേയമാകുന്നു. ഹീനമായ വിദ്വേഷ പ്രചാരണത്തിനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. വര്‍ഗീയതയെ മുതല്‍ ഭീകരതയെവരെ പരോക്ഷമായി വാഴ്ത്താനും അവര്‍ മടിക്കുന്നില്ല. കര്‍ഷകരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടങ്ങുന്ന ഭൂരിപക്ഷ ജനതയ്ക്കൊപ്പം നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കാകണം. സമൂഹത്തിന് എന്ത് നല്‍കിയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുമാകണം.

നിഷ്പക്ഷത പലപ്പോഴും കാപട്യമാണ്. സത്യവും അസത്യവും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷത അധാര്‍മികമാണ്. പല മാധ്യമങ്ങളും അധാര്‍മിക രാഷ്ട്രീയ ആയുധങ്ങളായി മാറുന്നത് നിഷ്പക്ഷതയുടെ മുഖംമൂടിയിട്ടാണ്. റേറ്റിങ് വര്‍ധിപ്പിക്കാന്‍ എന്തും ചെയ്യാമെന്ന സമീപനം ചിലര്‍ സ്വീകരിക്കുന്നുണ്ട്. അത് വിശ്വാസ്യതയെ ബലികഴിച്ചാകരുത്. വിശ്വാസ്യത നഷ്ടമായാല്‍ എല്ലാം നഷ്ടപ്പെടും. പിന്നീടത് വീണ്ടെടുക്കല്‍ പ്രയാസമാണ്.

കൈരളിയുടെ ചോദ്യങ്ങളെ ചിലര്‍ ഭയപ്പെടുന്നുണ്ട്. ചിലപ്പോള്‍ വിലക്കാറുമുണ്ട്. മറുപടിയില്ലെന്നും പറഞ്ഞിട്ടുണ്ടാകാം. ക്ഷണിച്ചുവരുത്തിയിട്ട്, പുറത്തുപോകാന്‍ പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടൊന്നും കൈരളി തകര്‍ന്നിട്ടില്ല. വേറിട്ടൊരു മാധ്യമം എന്ന മുദ്രാവാക്യം നിലനിര്‍ത്താന്‍ കൈരളിക്കായി. കൈരളി ഉണ്ടായിരുന്നില്ലങ്കില്‍ എന്താകുമായിരുന്നുവെന്ന് നാടാകെ ചിന്തിച്ച ഘട്ടങ്ങളുണ്ട്. അതാണ് കൈരളിയുടെ വിജയം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി