കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ മുന്‍കൂര്‍ജാമ്യ നീക്കവുമായി ദിലീപ് ഹൈക്കോടതിയില്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പു പ്രകാരം ക്രൈംബ്രാഞ്ച് ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെതിരെ കേസെടുത്തത്.

ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സൂരജ്, അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് യഥാക്രമം പ്രതികള്‍. ഗൂഢാലോചന, ഐപിസി 116, 118, 120 ബി, 506,034 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Latest Stories

കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു, അപകടം കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിയുടെ മരണം; വഴിക്കടവിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും എൽഡിഎഫും, പരസ്പരം കുറ്റപ്പെടുത്തി പാർട്ടികൾ

വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ; അധികൃതർ അറിഞ്ഞത് രണ്ട് ദിവസങ്ങൾക്ക് ശേഷം

യഥാര്‍ഥ മണ്ടന്‍ നിങ്ങളാണ്..; അനുരാഗ് കശ്യപിനെതിരെ ഏക്ത കപൂര്‍, 'അമ്മായിയമ്മ-മരുമകള്‍' പരിഹസിച്ചതില്‍ വിമര്‍ശനം

'ഇന്ത്യയിൽ ജാതി ഇല്ലെങ്കിൽ, നരേന്ദ്ര മോദി എങ്ങനെയാണ് ഒബിസി ആയത്?'; ബിജെപിക്ക് ഒരിക്കലും യഥാർത്ഥ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടല്‍; ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ

ചരിത്ര നിമിഷം! ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു; സൗത്ത് ഏഷ്യയിൽ ആദ്യം

കേരളം ആരുടെയും പിതൃസ്വത്തല്ല; കിറ്റക്‌സിലേത് രാജീവിന്റെയോ പിണറായിയുടെയോ പണമോ, എല്‍ഡിഎഫിന്റെ ഔദാര്യമോ അല്ല; ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയത്; പൊട്ടിത്തെറിച്ച് സാബു ജേക്കബ്

'വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു'; മന്ത്രി എ കെ ശശീന്ദ്രൻ

മാമോദീസ ചടങ്ങിനിടെ കൊച്ചിയിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി; തമ്മനം ഫൈസൽ, ഭായി നസീർ എന്നിവരുൾപ്പെടെ പത്തുപേർക്കെതിരെ കേസ്