ഒഴുക്കിൽപെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി

തിരുവനന്തപുരത്ത് തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി. സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് ജാർഖണ്ഡിലേയ്ക്ക് കൊണ്ടുപോയതെന്നും കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹമാണ് സ്വദേശത്തേയ്ക്ക് കൊണ്ടു പോയത്. മൃതദേഹം കൊണ്ടുപോയ ആംബുലൻസിന്റെ ചെലവ് കേരള സർക്കാർ തന്നെ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ മന്ത്രി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ്, ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര ഐ എ എസ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

നഗർദീപിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് സഹോദരനെ നേരിൽ കണ്ടറിയിച്ചു. തൊഴിൽ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഗർദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.

Latest Stories

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്