താനൂര്‍ കസ്റ്റഡിക്കൊലക്ക് പിന്നില്‍ ക്രൂമര്‍ദ്ദനത്തെത്തുടര്‍ന്നുള്ള ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

മലപ്പുറം താനൂരില്‍ കസ്റ്റഡി കൊലപാതകത്തില്‍ മരണകാരണം മര്‍ദ്ദനമെന്ന് സ്ഥിരീകരണം. ഹിസ്റ്റോപതോളജി റിപ്പോര്‍ട്ടിലാണ് താമിര്‍ ജിഫ്രിയുടെ മരണ കാരണം മര്‍ദ്ദനമെന്ന് സ്ഥിരീകരിക്കുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയത്തിനേറ്റ ആഘാതമാണ് മരണ കാരണമെന്നാണ് ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പതോളജി വകുപ്പാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇത് സംബന്ധിച്ച രാസ പരിശോധന ഫലങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ സെന്ററിലും മഞ്ചേരി പാത്തോളജി ലാബിലുമാണ് പരിശോധനകള്‍ നടന്നത്. കോഴിക്കോട് നടത്തിയ പരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മെതാഫിറ്റമിന്‍ എന്ന ലഹരിമരുന്നിന്റെ സാന്നിധ്യമാണ് താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

ഹിറ്റോപതോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് മര്‍ദ്ദനം മരണത്തിലേക്ക് നയിച്ചതായി പറയുന്നത്. മര്‍ദ്ദനം ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍. നേരത്തെ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. കേസ് ഡയറി ഉള്‍പ്പെടെ എല്ലാ രേഖകളും ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ജാഫര്‍ ജിഫ്രി നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചെങ്കിലും ഏറ്റെടുക്കാന്‍ ഏജന്‍സി തയ്യാറായിരുന്നില്ല. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ