ട്വന്റി20യെ അപമാനിച്ച ബെന്നിക്ക് വോട്ടില്ലെന്ന് കിഴക്കമ്പലം നിവാസികള്‍, ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നഷ്ടപ്പെടുന്നത് കിഴക്കമ്പലത്തെ ഇരുപതിനായിരം വോട്ടുകള്‍

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കിഴക്കമ്പലം നിവാസികള്‍. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന ബെന്നി ബെഹനാന്റെ പരാമര്‍ശമാണ് കനത്ത പ്രതിഷേധം വിളിച്ചു വരുത്തിയിരിക്കുന്നത്. ബെന്നിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

ബെന്നിയുടെ പരാമര്‍ശത്തെ പുച്ഛിച്ചു തള്ളുന്ന ട്വന്റി20 അദ്ദേഹത്തിന് നല്‍കുന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ഇത്തരം അപമാനങ്ങള്‍ വെച്ചുപൊറുക്കാനാവില്ലെന്നും തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ഇതിനുണ്ടാകുമെും ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും വ്യക്തമാക്കുന്നു.

ഇരുപത്തി അയ്യായിരം വോട്ടര്‍മാരാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ആകെയുള്ളത്. ഇതില്‍ 80 ശതമാനം വരുന്ന ഇരുപത്തിയൊന്നായിരം തങ്ങളുടെ അനുഭാവികളാണൊണ് ട്വന്റി20 ഭാരവാഹികള്‍ അവകാശപ്പെടുത്. അങ്ങനെ വരുമ്പോള്‍ കിഴക്കമ്പലത്തു നിന്ന് മാത്രം ബെന്നി ബെഹനാന് ഭീമമായ വോട്ടുകളാണ് നഷ്ടമാവുക. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ചാലക്കുടിയില്‍ കിഴക്കമ്പലത്തെ അടിയൊഴുക്കുകള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്ന് തീര്‍ച്ച.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്