സുരേന്ദ്രനല്ല, പ്രധാനമന്ത്രി മോദി വിചാരിച്ചാല്‍ പോലും നടപ്പാകില്ല; സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് വിവാദത്തില്‍ ടി. സിദ്ധിഖ്

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കാന്‍ കെ സുരേന്ദ്രനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാലും നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി.
സിദ്ധിഖ് എംഎല്‍എ. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട.പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നതെന്നും സിദ്ധിഖ് പറഞ്ഞു.

അധിനിവേശത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതിവട്ടം ആണെന്നും കെ സുരേന്ദ്രന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പേര് മാറ്റം അനിവാര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. താന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പേര് മാറ്റത്തിന് ആദ്യം പ്രാധാന്യം നല്‍കും. ഈ വിഷയം 1984 ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് താമരശ്ശേരിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലും സുരേന്ദ്രന്‍ ഈ ആവശ്യം ആവര്‍ത്തിച്ചു.

ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ടാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഉണ്ടായത്. മുഗളന്മാരുടെ കാലഘട്ടത്തിലെ മുസ്ലിം പേരുകളുള്ള സ്ഥലങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ പേരുകള്‍ മാറ്റുന്നത് ബിജെപി അജണ്ടയുടെ ഭാഗമാണ്. ഉത്തരേന്ത്യയിലും ഡല്‍ഹിയിലും ഇത്തരത്തില്‍ ബിജെപി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍ കേരത്തില്‍ ഇത്തരത്തിലൊരു ആവശ്യം ആദ്യമായാണ് ബിജെപി ഉന്നയിക്കുന്നത്. അത് ബിജെപിയുടെ സംസ്ഥന അധ്യക്ഷന്‍ തന്നെ ആവശ്യപ്പെടുന്നുവെന്നത് പ്രധാനമാണ്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്