'2011-ല്‍ ആരാണ് ഡി.ജി.പി? ചോദിക്കൂ, എന്തേ കേസ് ശരിക്കു നോക്കിയില്ല എന്ന്'; കൂടത്തായി കേസില്‍ ഒളിയമ്പുമായി ടി.പി സെന്‍കുമാര്‍

കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിനു നേരെ ഒളിയമ്പുമായി ടി.പി സെന്‍കുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാറിന്റെ വിമര്‍ശനം.

“2001 മുതല്‍ 2005 വരെ KSBC Managing Director, 2006-ല്‍ തിരുവനന്തപുരം സോണല്‍ ഐജി, 2006 മുതല്‍ 2011 വരെ ട്രാന്‍സ്‌പോട് ഡിപ്പാര്‍ട്‌മെന്റില്‍, 2011-ല്‍ ആരാണ് ഡിജിപി?, ഒരേ ഒരു കേസ് 6 മരണത്തില്‍ എടുത്തപ്പോള്‍? സഖാക്കളുടെ വിശ്വസ്തന്‍”- സെന്‍കുമാര്‍ കുറിച്ചു.

സെന്‍കുമാര്‍ പറഞ്ഞ കാലത്ത് ജേക്കബ് പുന്നൂസായിരുന്നു സംസ്ഥാന പൊലീസ് മേധാവി. 2008-ല്‍ ഡിജിപിയായ ജേക്കബ് പുന്നൂസ് 2012 നവംബര്‍ വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

കേസില്‍ സി.പി.ഐ.എമ്മിനെതിരെയും സെന്‍കുമാര്‍ പറയുന്നു. പെരിയ കേസില്‍ ഹൈക്കോടതി തട്ടു പോരെ? പിടിച്ച കേസുകളില്‍ സി പി എം ബന്ധമില്ലാത്തവ ഏതെങ്കിലും ഉണ്ടോയെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ജോളിയുടെ കൈയില്‍ നിന്നും CPM നേതാവ് പണം വാങ്ങിയ കാര്യം പുറത്തായപ്പോള്‍ കുരു പൊട്ടുന്ന കമ്മികളെ,സുഡാപ്പികളെ.

2001 മുതല്‍ 2005 വരെ KSBC Managing Director,
2006ഇല്‍ തിരുവനന്തപുരം സോണല്‍ ഐജി,2006 മുതല്‍ 2011 വരെ ട്രാന്‍സ്‌പോട് ഡിപ്പാര്‍ട്‌മെന്റില്‍ .
2011 ഇല്‍ ആരാണ് ഡിജിപി?

ഒരേ ഒരു കേസ് 6 മരണത്തില്‍ എടുത്തപ്പോള്‍?
സഖാക്കളുടെ വിശ്വസ്തന്‍.

ചോദിക്കു എന്തേ കേസ് ശരിക്കു നോക്കിയില്ല എന്നു….

പിന്നെ കുറുപ്പം പടി കേസില്‍ വിധി വായിക്കു.
കമ്മികളും സുഡാപ്പികളും.
വിളിച്ചുകൂവിയാല്‍ സത്യങ്ങള്‍ മാറില്ല.
അല്ലെങ്കില്‍ തന്നെ സത്യവുമായി ഇവര്‍ക്കെന്തു ബന്ധം?

വി എസ് പറഞ്ഞ സത്യം അദ്ദേഹം അറിഞ്ഞത്.
എല്ലാ ജോളി മാര്‍ക്കും ഓരോ ലോക്കല്‍ സെക്രെട്ടറി സഹായത്തിനു.

പെരിയ കേസില്‍ ഹൈക്കോടതി തട്ടു പോരെ?
പിടിച്ചകേസുകളില്‍ സി പി എം ബന്ധമില്ലാത്തവ ഏതെങ്കിലും ഉണ്ടോ???

Latest Stories

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്