ബി.ജെ.പിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു; ദുബായിലുള്ള വഞ്ചനാകേസ് തീര്‍ക്കാനും ഇടപെട്ടെന്ന് സ്വപ്നയുടെ മൊഴി 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനോട് ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് മൊഴി.  യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന കസ്റ്റംസ് ചോദ്യംചെയ്യലില്‍ പറഞ്ഞെന്ന് റിപ്പോർട്ട്.

അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബായിലുള്ള വഞ്ചനാകേസ് തീര്‍ക്കാനും താന്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. വഞ്ചനാകേസ് കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് താനാണെന്നും കേസ് കോണ്‍സുലേറ്റ് ജനറല്‍ ഒത്തുതീര്‍പ്പാക്കിയെന്നും സ്വപ്ന മൊഴി നല്‍കി.

അഞ്ചര മണിക്കൂറാണ് ഇന്നലെ കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സംസ്ഥാന ബി.ജെ.പി നേതാക്കളില്‍ ചിലരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണ സംഘത്തോട് അനില്‍ നമ്പ്യാര്‍ വിവരങ്ങള്‍ പങ്കുവെച്ചതായി സൂചനയുണ്ട്.  അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കില്‍ സരിത്തിനോട് കുറ്റം ഏല്‍ക്കാന്‍ പറയണമെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായി സ്വപ്ന മൊഴി നല്‍കിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി