മുഖ്യമന്ത്രിക്കായി ഡോളര്‍ കടത്തിയെന്ന് സ്വപ്‌നയുടെ മൊഴി; കസ്റ്റംസ് ഷോക്കോസ് നോട്ടീസിലാണ് മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശം

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നസുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി നടത്തിയെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയായി ഷോക്കോസ് നോട്ടീസില്‍ പുറത്തു വന്നത്. ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ് ശിവശങ്കര്‍, സ്വപ്‌ന എന്നിവരുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡായ ഖാലിദ് ഒന്നാം പ്രതിയായ കേസിലാണ് ഷോക്കോസ് നോട്ടീസ്.

മുഖ്യമന്ത്രിക്കും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറന്‍സി കടത്തിയിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കോണ്‍സുലേറ്റ് അറ്റാഷെയായ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴി വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന് വേണ്ടി ജമാല്‍ അല്‍സാബി വഴിയാണ് വിദേശ കറന്‍സി എത്തിച്ചതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

സരിതിന്റെ മൊഴിയില്‍ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനില്‍ നിന്നാണെന്നും, ഈ കവര്‍ കോണ്‍സുലേറ്റിലെ എത്തിച്ചുവെന്നും, സംശയം തോന്നിയപ്പോള്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ കറന്‍സി ഉണ്ടായിരുന്നുവെന്നും സരിതിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത് മൊഴിയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യു എ ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യസമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്