'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നും എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നുവെന്നും അതിജീവിത കത്തിൽ ചൂട്ടിക്കാട്ടുന്നു.

അതേസമയം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും അതിജീവിത കത്തിൽ സൂചിപ്പിച്ചു. ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ് എന്ന് അതിജീവിത കത്തിൽ പറയുന്നു.

തിരുവനന്തപുരം പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കീഴ്കോടതികളിൽ നിന്ന് ജാമ്യമോ മുൻ‌കൂർ ജാമ്യമോ ദീപ ജോസഫ് എടുത്തിട്ടില്ല. ഡൽഹിയിൽ മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അതിജീവിത കത്തിൽ ആവശ്യപ്പെടുന്നു.

Latest Stories

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ

'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

'6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയം, പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു'; ഗിവർഗീസ് മാർ കൂറിലോസ്

ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 മരണം; 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന്

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party

'ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി'; ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്