ഗണപതി പരാമര്‍ശം ഹിന്ദുവിനെ ഉണര്‍ത്തി; കൂട്ടത്തില്‍ ഞാനും ഉണര്‍ന്നു; ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം; ഷംസീറിനെതിരെ സുരേഷ് ഗോപി

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. ഷൊര്‍ണൂര്‍ മണ്ഡലം ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്ന് സുരേഷ് ഗോപി. ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ആറേഴ് വര്‍ഷത്തോളമായി ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വിളിക്കാറുണ്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൊക്കില്‍ ജീവനുള്ള കാലത്തോളം, നടുനിവര്‍ത്തി രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചതായും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍