എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി വച്ച് സുപ്രീംകോടതി; കേസ് മാറ്റിവയ്ക്കുന്നത് 36ാം തവണ; സമയക്കുറവ് കാരണമെന്ന് കോടതി

സുപ്രീംകോടതി വീണ്ടും ലാവ്‌ലിന്‍ കേസ് മാറ്റി വച്ചു. ഇതോടെ 36ാം തവണയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്. കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവ് കാരണമാണ് കേസ് മാറ്റിവച്ചതെന്ന് കോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

2017ല്‍ ആണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ സിബിഐയുടെ അപ്പീല്‍ എത്തുന്നത്. കഴിഞ്ഞ മാസം കേസ് കോടതിയുടെ പരിഗണനയിലെത്തിയെങ്കിലും സിബിഐക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു മറ്റു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭൂവിയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് മാറ്റിവെച്ചത്.

2007 ജനുവരി 16ന് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11ന് പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ 2013 നവംബര്‍ 5ന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവിറക്കി. തുടര്‍ന്ന് ഹൈക്കോടതി 2017 ഓഗസ്റ്റ് 23ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഒഴിവാക്കി. 2017 ഡിസംബര്‍ 19ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹര്‍ജി നല്‍കുകയായിരുന്നു.

Latest Stories

കല്ലാർകുട്ടി ഡാം തുറക്കും; മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

'88 വയസുള്ള അവര്‍ ബിജെപിയിൽ ചേര്‍ന്നതിന് ഞങ്ങളെന്ത് പറയാന്‍, അവര്‍ക്ക് ദുരിതം വന്നപ്പോൾ സഹായിച്ചു'; വിഡി സതീശന്‍

വൈദ്യുതി ചാര്‍ജ്ജില്‍ വീണ്ടും മിന്നല്‍ പ്രഹരത്തിന് കെഎസ്ഇബി; കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച മഴ ലഭിച്ചില്ല; അധികം വാങ്ങിയ വൈദ്യുതിയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന് കെഎസ്ഇബി

തിയേറ്ററിൽ കയ്യടി നേടിയ 'ഹിറ്റ് 3' ഒടിടിയിലേക്ക്..; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

INDIAN CRICKET: കോഹ്‌ലി അങ്ങനെ പറഞ്ഞപ്പോള്‍ വിഷമം തോന്നി, എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു, ഞാന്‍ അതിനെ റെസ്‌പെക്ട് ചെയ്യുന്നു, വെളിപ്പെടുത്തി അഗാര്‍ക്കര്‍

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി, കൗൺസിലിങ്ങിന് വിധേയരാക്കും

'നാഷണൽ ഫാർമേഴ്‌സ് പാർട്ടി'; ബിജെപി അനുകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്‌സ് ഫെഡറേഷൻ

കേരളത്തില്‍ 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു; പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ട്; വിള്ളല്‍ വീണ സ്ഥലത്ത് റീല്‍സെടുത്താല്‍ നന്നായിരിക്കുമെന്ന് വിഡി സതീശന്‍

INDIAN CRICKET: നന്നായി കളിച്ചാലും ഇല്ലേലും അവഗണന, ഇന്ത്യന്‍ ടീമില്‍ എത്താന്‍ അവന്‍ ഇനി എന്താണ് ചെയ്യേണ്ടത്, കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ ഈ താരം തന്നെ

ഒറ്റരാത്രിക്ക് 35 ലക്ഷം രൂപ: ടാസ്മാക്കിലെ റെയിഡില്‍ കുടുങ്ങി മലയാളത്തിലടക്കം നായികയായി അഭിനയിച്ച നടി; നിശാ പാര്‍ട്ടിയും ഇഡി നിരീക്ഷണത്തില്‍; തമിഴ്‌നാട്ടില്‍ വലിയ വിവാദം