രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍

നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍ എംഎല്‍എ. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍ ചേലക്കരയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

പാലക്കാട്ട് നടന്ന ഡിഎംകെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. ഉപാധികളില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണ നല്‍കുന്നതെന്നും അന്‍വര്‍ അറിയിച്ചു. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെയും അന്‍വര്‍ കുറ്റപ്പെടുത്തി. സതീശന് അഹങ്കാരമാണെന്നും താന്‍ പറയുന്നതേ നടക്കൂവെന്ന ശാഠ്യമാണെന്നും അന്‍വര്‍ ആരോപിച്ചു.

Latest Stories

പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രം: ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ, വാണിജ്യ സിലിണ്ടറിന് 115 രൂപയും

'രാഹുൽ സൈക്കോപാത്ത്, അബോർഷൻ ഭീഷണിയിലൂടെ സമ്മതിപ്പിച്ചത്'; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി

മുൻ കോണ്‍ഗ്രസ് എംഎൽഎ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ

സഞ്ജുവും ബുംറയുമില്ലായിരുന്നെങ്കിൽ ഇന്ത്യ ഉറപ്പായും തോറ്റേനേ: സൂര്യകുമാർ യാദവ്

'ഞങ്ങളെ ഇന്ത്യയിൽ നിന്നും രക്ഷിക്കൂ റൊണാൾഡോ'; ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം

ഞാൻ പ്രവചിച്ച പോലെ ഇന്ത്യ തോൽക്കുമായിരുന്നു, പക്ഷെ സഞ്ജുവിന്റെ ക്യാച്ച് അവൻ എടുത്തില്ല, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്'; ന്യായീകരണവുമായി മുൻ പാക് താരം

ഇന്ത്യക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരുണ്ട്, അവരെ തോൽപ്പിക്കുന്നത് അസാധ്യമാണ്: ഹാരി ബ്രൂക്ക്

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും