അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോയുമായി സുജിത്ത് ഭക്തന്‍; പിന്നാലെ അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും; കമന്റ് ബോക്‌സുകള്‍ പൂട്ടി; വിശദീകരിച്ച് ബ്ലോഗര്‍

യോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട യുട്യൂബര്‍ സുജിത്ത് ഭക്തനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വീഡിയോയ്ക്ക് രാഷ്ട്രീയമാനം നല്‍കിയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കുടുംബത്തെവരെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളിലേക്ക് വലിച്ചിഴച്ചതോടെ വിശദീകരണവുമായി സുജിത്ത് ഭക്തന്‍ രംഗത്തെത്തി.

അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും തുടര്‍ന്നതോടെ ഫേസ്ബുക്ക് പേജിന്റെയും യുട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകള്‍ അദേഹം പൂട്ടി. തുടര്‍ന്നാണ് വിഷയത്തെക്കുറിച്ചും വീഡിയോയെക്കുറിച്ചും അദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.ആരുടേയും മത വികാരം വ്രണപ്പെടുത്തതാന്‍ എനിക്ക് താല്‍പര്യവുമില്ല. ഈ വീഡിയോ കാരണം ആരും തമ്മില്‍ തല്ലുന്നത് കാണാന്‍ താല്‍പര്യം ഇല്ലായെന്നും അദേഹം വ്യക്തമാക്കി.

സുജിത്ത് ഭക്തന്‍ നല്‍കിയ വിശദീകരണത്തിന്റെ പൂര്‍ണരൂപം:

ഞാന്‍ ഒരു യാത്രികനാണ്, കഴിഞ്ഞ 6 മാസത്തിലധികമായി ഇന്ത്യ മുഴുവനായി വണ്ടിയില്‍ യാത്ര ചെയ്യുന്നു, പല പല സ്ഥലങ്ങളില്‍ പോകുന്നു. അതില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഉണ്ട്, ബുദ്ധമത ആരാധനാലയങ്ങള്‍ ഉണ്ട്, മുസ്ലിം പള്ളികള്‍ ഉണ്ട്, സിഖുകാരുടെ ഗുരുദ്വാരയുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയും ഉണ്ട്. മറ്റു മതങ്ങളെക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും പരമാവധി പോകാന്‍ ശ്രമിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ കയറാന്‍ സാധിക്കാറില്ല, കയറ്റാറില്ല, പോകാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പരമാവധി പോകാറുണ്ട്.

കഴിഞ്ഞ 6 മാസം കൊണ്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു. ഇപ്പൊള്‍ ഉള്ളത് യുപി യിലാണ്. യുപി യില്‍ കൂടുതലും ഉള്ളത് ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളാണ്, പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുന്നുണ്ട്. അയോദ്ധ്യ എന്ന വളരെ സെന്‍സിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോള്‍ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോണ്‍ട്രോവേര്‍സി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാന്‍ എനിക്ക് താല്‍പര്യവുമില്ല.

ഈ വീഡിയോ കാരണം ആരും തമ്മില്‍ തല്ലുന്നത് കാണാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ഈ വീഡിയോയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരിക്കും എന്ന് അറിയിച്ചുകൊള്ളട്ടെ. ഞാന്‍ കാരണം ആരും തമ്മില്‍ തല്ലരുത്. ഹിന്ദു ആയതുകൊണ്ടും പേരില്‍ ഭക്തന്‍ ഉള്ളതുകൊണ്ടും എന്നെ എല്ലാവരും ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാക്കാന്‍ ശ്രമിക്കുന്നുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാന്‍ മനുഷ്യനാണ്, ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍….

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി