വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍; രണ്ട് പേരുടെ നില ഗുരുതരം

വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ 18 വവിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.

ചികിത്സയിലുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു. വിനോദയാത്രയ്ക്ക് പോയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു.

മലമ്പുഴ ഫാന്റസി പാര്‍ക്കിലേക്കാണ് വിനോദയാത്ര നടത്തിയത്. സംഭവത്തിന് പിന്നില്‍ ഭക്ഷ്യ വിഷ ബാധയാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം ഉള്‍പ്പെടെ ഫാന്റസി പാര്‍ക്കില്‍ നിന്നായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

ചൊവ്വാഴ്ച ആയിരുന്നു 225 വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്തിയത്. അതേ ദിവസം വൈകുന്നേരത്തോടെയാണ് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതും. തുടര്‍ന്ന് കുട്ടികളെ സ്‌കൂളിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു