'യൂണിഫോം' ഇട്ടില്ലെങ്കില്‍ ഇന്ന് മുതല്‍ ഓടാന്‍ പറ്റില്ല; ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാന്‍ കര്‍ശനമാക്കിയ മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ നടപ്പാക്കും. യൂണിഫോം കളര്‍ കോഡില്‍ അല്ലാത്ത ബസുകള്‍ ഇന്ന് മുതല്‍ ഓടാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വെള്ള നിറവും വയലറ്റ് വരയുമെന്ന യൂണിഫോം കോഡാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഈ യൂണിഫോം നടപ്പാക്കാന്‍ നേരത്തെ ഡിസംബര്‍ വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലത്തെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒറ്റ ദിവസം കൊണ്ട് പെയിന്റ് മാറ്റിയടിച്ച് സര്‍വീസിന് ഇറങ്ങുക പ്രായോഗികമല്ലന്ന് കാണിച്ച് ബസ് ഉടമകള്‍ പ്രതിഷേധമവുമായി രംഗത്തുവന്നിട്ടുണ്ട്.

ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല. അനധികൃത ലൈറ്റ്, ശബ്ദ സംവിധാനം, രൂപമാറ്റം തുടങ്ങിയവയ്ക്ക് അയ്യായിരത്തില്‍ നിന്ന് പതിനായിരമായി വര്‍ധിപ്പിച്ച പിഴയും ഇന്ന് മുതല്‍ ഈടാക്കും.

വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രക്ക് മൂന്ന് ദിവസം മുന്‍പ് മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശം സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും അനുമതി. നിരന്തര നിയമലംഘനം നടത്തുന്നതോ ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്ര വിലക്കും.

ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ ബസുകളുടെയും നിരന്തര നിരീക്ഷണ ചുമതല ഓരോ ഉദ്യോഗസ്ഥരെയും ഏല്‍പ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ നിയമലംഘനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വിജയിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് പുതിയ നടപടി.

നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. വടക്കഞ്ചേരി ബസ് അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്കാണ് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ