രാത്രിയില്‍ പൂര്‍ണ നഗ്നനായി മോഷണം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ആലപ്പുഴ ജില്ലയില്‍ രാത്രിയില്‍ നഗ്നനായി മോഷണം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തകഴി സ്വദേശിയായ സോജനെയാണ് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച്ച രാത്രി 9.30യോടെ തലവടി മുരിക്കോലിമുട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സോജനെ പിടികൂടിയത്. പച്ച ജംഗ്ഷനിലെ ഓട്ടോത്തൊഴിലാളിയാണ് സോജന്‍. പകല്‍ സമയങ്ങളില്‍ ഓട്ടോ ഓടിക്കുകയും രാത്രികാളലങ്ങളില്‍ മോഷണവുമാണ് ഇയാളുടെ പതിവ്.

പൂര്‍ണ നഗ്നനായി എത്തിയ സോജന്‍ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തലവടി മുരിക്കോലിമുട്ട് പാലത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ടതിന് ശേഷം അഞ്ഞൂറു മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന് സമീപം വാച്ച്, മൊബൈല്‍, അടിവസ്ത്രം, പേഴ്‌സ് എന്നിവയെല്ലാം അഴിച്ച് വെച്ചതിന് ശേഷമാണ് ഇയാള്‍ മോഷ്ടിക്കാന്‍ എത്തിയത്. ബഹളം കേട്ട് ഓടിയ കള്ളനെ തിരച്ചിലില്‍ പടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സോജന്‍ അഴിച്ചുവെച്ച സാധനങ്ങള്‍ നാട്ടുകാരുടെ കൈയില്‍ കിട്ടി.

സോജന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നാട്ടുകാര്‍ അയാളുടെ ഭാര്യയെ വിളിച്ചു. ഫോണ്‍ വഴിയില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് സ്ഥലവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം വിവരം പൊലീസിനെ അറിയിക്കുകയും തൊണ്ടിമുതല്‍ കൈമാറുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ പൊലീസ് സോജനെ കസ്റ്റഡിയിലെടുത്തു. സമാനരീതിയില്‍ ആറോളം മോഷണക്കേസുകള്‍ സോജന്‍ നടത്തിയിട്ടുണ്ട്. എടത്വാ ഇന്‍സ്പെക്ടര്‍ ആനന്ദബാബു, എസ്.ഐ. പി. ശ്രീകുമാര്‍, സി.പി.ഒ.മാരായ രഞ്ജിത്ത്, വിഷ്ണു, സനീഷ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ