ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

രാജ്യത്ത് ആദ്യമായി ബോഡി ഷെയിമിങ് റാഗിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി കാണാനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബിൽ ഏറ്റെടുത്ത് കേരള ജനത. ഇന്നലെ വാർത്ത പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന് അത്യാവിശ്യമായ മാറ്റം എന്നാണ് ബില്ലിനെ പലരും വിശേഷിപ്പിച്ചത്.

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ബോഡി ഷെയിമിങ് അനുഭവിക്കാത്ത ഒരു മലയാളി ഉണ്ടാകില്ല. അത് തന്നെയാണ് സർക്കാരിന്റെ തീരുമാനത്തെ ജനപ്രിയമാക്കിയത്. സമൂഹം കല്പിച്ച അഴകളവുകളുടെ അപ്പുറത്തോ ഇപ്പുറത്തോ ആണെങ്കിൽ അതുവച്ച് അവരെ പരിഹസിക്കുന്നത് മലയാളിയുടെ ഒരു പൊതു സ്വഭാവമാണ്. തൊലി വെളുത്തിരിക്കണം, തടി കൂടാനോ കുറയാനോ പാടില്ല, മുടിവളർത്തിയാലും വെട്ടിയാലും കുറ്റം, പല്ലുപൊന്തരുത്, പൊക്കം കൂടരുത്, കുറയരുത് തുടങ്ങി ബോഡി ഷെയിമിങ് ചെയ്യാനുള്ള കാരണങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്.

പറയുന്നവർ തമാശയായി ഇതിനെ ന്യായീകരിക്കുമെങ്കിലും ചെറുപ്പം മുതൽ ഇത് കേട്ടു വളരുന്ന ഒരാൾക്ക് ഇതേൽപ്പിക്കുന്ന ട്രോമ ചില്ലറയല്ല. അപകർഷതയുടെ ഇരുട്ടിൽ സ്വയം ഒതുങ്ങിക്കൂടും. ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ തലയുയർത്താൻ മടിക്കും. 90 ശതമാനം ആളുകളിലും ആത്മവിശ്വാസക്കുറവും, സോഷ്യൽ ആങ്സൈറ്റിയും ഉണ്ടാകാനുള്ള പ്രധാന കാരണം ഇത്തരം കളിയാക്കലുകളേറ്റുവാങ്ങിയ ബാല്യമാണ്. ഇതിനെയൊക്കെ ഒരു പരിധിവരെ കുറയ്ക്കാൻ പുതിയ ബില്ലിലൂടെ സാധിക്കുമെന്നാണ് അഭിപ്രായം.

ബോഡി ഷെയിമിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവ് 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബോഡി ഷെയിമിങിനെ റാഗിങ് പരിധിയിൽ വരുന്ന കുറ്റമാക്കി മാറ്റാനുള്ള നീക്കം സർക്കാർ നടത്തിയിരിക്കുന്നത്. പല്ല് പൊന്തിയിരിക്കുന്ന ആളുകൾക്ക് പൊലീസ് സേനയുടെ ഭാഗമാകാൻ കഴയില്ല എന്നൊരു നിയമം അടുത്ത കാലം വരെ നമ്മുടെ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ആ നിയമം പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കണ്ടെത്തി പരിഷ്‌കരിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ