സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിക്കു വേണ്ടി എല്ലുംതോലുമായി പോരാടുന്ന ശ്രീജിത്ത് ഒരു കാലത്ത് മിസ്റ്റര്‍ തിരുവനന്തപുരം

തലസ്ഥാന നഗരിയില്‍ രണ്ടു വര്‍ഷത്തില്‍ അധികമായി നീതിക്കു വേണ്ടി പോരാടുന്ന ശ്രീജിത്തിനു അധികം ആരും അറിയാത്ത ഒരു ചിത്രമുണ്ട് . പഴയ മിസ്റ്റര്‍ തിരുവനന്തപുരമായിരുന്നു ഇന്നു എല്ലുതോല്ലുമായി മാറിയ ഈ യുവാവ്. 65 കിലോ വിഭാഗത്തില്‍ 2005 – 07 കാലത്ത് തിരുവനന്തപുരം ജില്ലയില്‍ നടന്ന ശരീര സൗന്ദര്യ മത്സരങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും നടത്തിയ നിരവധി ശരീര സൗന്ദര്യ മത്സരങ്ങളില്‍ വിജയായി മാറിയ ചരിത്രമാണ് ഈ യുവാവിനുള്ളത്.

രണ്ടര വര്‍ഷത്തില്‍ അധികമായി സ്വന്തം അനുജന്റെ മരണത്തിനു കാരണമായ പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനു വേണ്ടി ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെ സൈബര്‍ ലോകം ഒരുമിച്ചിരുന്നു. ഇന്നലെ തലസ്ഥാന നഗരിയില്‍ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണയുമായി പ്രകടനം നടത്തിയിരുന്നു.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

Latest Stories

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്