എസ്.പി.സി പ്രാണ്‍ ആപ്പ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകുന്നു; വാര്‍ത്ത നല്‍കുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ നീക്കം

കൊച്ചി: പെരുമ്പാവൂര്‍ ആസ്ഥാനമായ സ്‌പൈസസ് പ്രൊഡ്യുസേഴ്‌സ് കമ്പനി ( എസ് പി സി ) പുറത്തിറക്കിയ വിദ്യാഭ്യാസ ആപ്പായ പ്രാണിന്റെ പേരില്‍ നടക്കുന്നത് വമ്പന്‍ മണി ചെയിന്‍ തട്ടിപ്പ്. ലോകം മുഴുവന്‍ ജൈവ കൃഷി വ്യാപിക്കുക എന്ന പ്രചരണത്തോടെ ഓര്‍ഗാനിക് കൃഷിയുടെ പേരില്‍ കേരളമൊട്ടുക്ക് എസ് പി സി ഫ്രാഞ്ചൈസികള്‍ നല്‍കി ആയിരം കോടിയലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതികള്‍ ഉയരുമ്പോഴാണ് മണി ചെയിന്‍ മാതൃകയില്‍ പ്രാണ്‍ എന്ന വിദ്യാഭ്യാസ ആപ്പുമായി കമ്പനി രംഗത്ത് വന്നത്.

എഴുപത്തിയെണ്ണായിരം രൂപ മുടക്കി ഫ്രാഞ്ചൈസി എടുത്താല്‍ മണി ചെയിന്‍ കമ്പനികളെയും കടത്തി വെട്ടുന്ന രീതിയില്‍ നാല്‍പ്പത് ശതമാനം ലാഭവിഹിതമാണ് എസ് പി സി  വാഗ്ദാനം ചെയ്യുന്നത്. ആ വ്യക്തിയുടെ കാലശേഷം അയാളുടെ പിന്‍തലമുറക്കാര്‍ക്കും പത്ത് ശതമാനം ലാഭ വിഹിതം ലഭിക്കുമെന്ന വാഗ്ദാനമാണ് കമ്പനി ചെയര്‍മാന്‍ എന്‍ ആര്‍ ജയ്‌മോന്‍ തന്റെ പ്രമോഷന്‍ വീഡിയോയിലൂടെ നല്‍കുന്നത്. ഫ്രാഞ്ചൈസി വാങ്ങിക്കുന്നയാള്‍ക്ക് ലാഭ വിഹിതം കൊടുക്കുന്നത് മനസിലാക്കാം. എന്നാല്‍ ഒരു വിദ്യഭ്യാസ ആപ്പ് വാങ്ങിയില്‍ അയാളുടെ വരാന്‍ പോകുന്ന തലമുറകള്‍ക്കടക്കം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാവനം ചെയ്യുന്നത് ഭീകര തട്ടിപ്പാണെന്നാണ് ഈ രംഗത്ത വിദഗ്ധര്‍ പറയുന്നത്. സ്റ്റേറ്റ് സിലബസ്, സി ബി എസ് ഇ, സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും എന്‍ട്രന്‍സ് പോലുള്ള മല്‍സര പരീക്ഷകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും അതോടൊപ്പം പാട്ടും ചിത്രകലയും പഠിക്കാനും ഈ ആപ്പ് ഉപയോഗിക്കാമെന്നാണ് വാഗ്ദാനം.

കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരാതികള്‍ എസ് പി സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുയര്‍ന്ന് വരുന്നുണ്ട്. യാതൊരു ഗുണമേന്‍മയുമില്ലാത്ത വളങ്ങളാണ് ഇവര്‍ നല്‍കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പരാതി വ്യാപകമായപ്പോള്‍ ഇവര്‍ ഫ്രാഞ്ചൈസി വിതരണം തമിഴ്‌നാട്ടിലേക്ക് കേന്ദ്രീകരിച്ചു.
പരാതി നല്‍കുന്നവരെയും , ഈ പരാതികളെക്കുറിച്ച് വാര്‍ത്തകൊടുക്കുന്ന മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കമാണ് ഇപ്പോള് എസ് പി സിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ നടത്തുന്നത്. അടിമാലിയിലും, രാജകുമാരിയിലും ആധാരമെഴുത്തുമായി നടന്നയാളാണ് കമ്പനി ചെയര്‍മാനാന്‍ എന്‍ ആര്‍ ജയ്‌മോന്‍, അതിന് ശേഷം ഇയാള്‍ ഈ തട്ടിപ്പ് ്കമ്പനിയുമായി രംഗത്ത് വരികയായിരുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും