മകന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തു; പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി

കണ്ണൂര്‍ കരിവെള്ളൂരില്‍ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി. മകന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തതിനാണ് കഴിഞ്ഞ് നാല് പതിറ്റാണ്ടായി കലാരംഗത്തുള്ള വിനോദ് പണിക്കരെ പ്രദേശത്തെ ക്ഷേത്രക്കമ്മിറ്റി പൂരക്കളിയില്‍ നിന്ന് വിലക്കിയത്. ആചാരത്തിന് കളങ്കം വരുമെന്ന് കാണിച്ചാണ് മാറ്റിനിര്‍ത്തിയത്.

ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇത് പ്രകാരം കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരക്കളിക്കും മറത്തുകളിക്കും വിനോദ് പണിക്കരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മകന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തതോടെ നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ നിന്ന് വിനോദ് പണിക്കരെ മാറ്റി മാറ്റൊരാളെ കൊണ്ട് നടത്തിച്ചു.

ഇതര മതസ്ഥ താമസിക്കുന്ന വീട്ടില്‍ നിന്ന് ചടങ്ങുകള്‍ക്കായി കൂട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. വീടുമാറി താമസിച്ചാല്‍ പങ്കെടുപ്പിക്കാമെന്നാണ് അറിയിച്ചത്. ക്ഷേത്രാചാര ചടങ്ങുകള്‍ ലംഘിക്കാനാവില്ലെന്നാണ് കമ്മിറ്റി തീരുമാനം.

ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരില്‍ മത വിവേചനം നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Latest Stories

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം