സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന; ഗണേഷ് കുമാർ അടക്കമുള്ളവർക്ക് പങ്കെന്ന് സിബിഐ റിപ്പോർട്ട്

സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിൽ കേസിൽ നടന്ന ഗൂഢാലോചന വിവരങ്ങളും. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് സിബിഐ ഗൂഢാലോചന വിവരങ്ങൾ നിരത്തുന്നത്.

പരാതിക്കാരിയെ ക്ലിഫ്ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നതിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ച ഇയാൾ സി.ബി.ഐ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്ദേശം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സി.ബി.ഐ റിപ്പോർട് പറയുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി.ജോർജിനോടു ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി.സി.ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Latest Stories

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ഒരു കാലത്ത് ഓസ്‌ട്രേലിയെ പോലും വിറപ്പിച്ചവൻ , ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ റെഡി എന്ന് ഇതിഹാസം; ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ

നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിങ്ങ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്