ഫെയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

മണിക്കൂറുകളോളം തടസ്സപ്പെട്ടതിന് ശേഷം ഫെയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. “ഞങ്ങൾ വീണ്ടും ഓൺലൈനിൽ വരുന്നു! നിങ്ങളുടെ ക്ഷമയ്ക്ക് നിങ്ങൾക്കെല്ലാവർക്കും നന്ദി, മുടക്കം ബാധിച്ച എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” ഫെയ്സ്ബുക്ക് ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചത്. “ഫെയ്സ്ബുക്ക് ആപ്പ് ആക്‌സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കുന്നു. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ് , അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു,” എന്ന് ഫെയ്‌സ്ബുക്ക് ട്വീറ്റ് ചെയ്തിരുന്നു. ഏഴ് മണിക്കൂറോളമാണ് ഫെയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമായത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും വാട്സ്അപ്പിന്റെയും സേവനം നിലച്ചിരുന്നു. എന്നാൽ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ലാഭം ഉണ്ടാക്കാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫെയ്സ്ബുക്കും ഉപകമ്പനികളും പ്രചരിപ്പിക്കുന്ന എന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത് എന്ന് പറയപ്പെടുന്നു. വെളിപ്പെടുത്തലിന് ശേഷം പല ഉപഭോക്താക്കളും ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉപേക്ഷിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു.

Latest Stories

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്